Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘കൊലപാതകത്തേക്കാൾ നീചം’; കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു

web admin July 2, 2026 1 minute read
Untitled-2-web

പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് വധശിക്ഷ വിധിച്ച പോക്‌സോ കോടതിവിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൊലപാതകത്തേക്കാള്‍ നീചമായ കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. വീട്ടിനടുത്തുള്ള ആറിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് തിരുനല്‍വേലിയിലെ പ്രത്യേക പോക്‌സോ കോടതി മാര്‍ച്ച് ഒന്‍പതിനാണ് വധശിക്ഷ വിധിച്ചത്.

പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടികള്‍ വിവരം മാതാപിതാക്കളോടു പറഞ്ഞിരുന്നില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയോട് സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടപ്പോഴാണ് ഒരാളുടെ അമ്മ വിവരമറിഞ്ഞതും പോലീസില്‍ കേസ് കൊടുത്തതും. വധശിക്ഷയ്‌ക്കെതിരേ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.

ലൈംഗികാതിക്രമങ്ങള്‍ കുട്ടികളുടെ മനസ്സും ശരീരവും തകര്‍ക്കുമെന്നും അത് കൊലപാതകത്തേക്കാള്‍ ഹീനമാണെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് സാധുവാണ് -ഹൈക്കോടതി പറഞ്ഞു.

#pocsocase#madrashighcourt

Post navigation

Previous: എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം; അനുകൂലിച്ച് 111 പേർ, എതിർത്ത് ബിജെപി
Next: യുഡിഎഫിന്റേത് സംഘപരിവാർ ദാസ്യം; ബജറ്റിലും ധവളപത്രത്തിലും കേന്ദ്രവിരുദ്ധതയില്ലെന്ന് എം.വി. ഗോവിന്ദൻ

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

web_admin September 4, 2026 0
നോട്ട് നിരോധനം: 10 രൂപ നോട്ട് പൂർണമായും പിൻവലിക്കുന്നു; 5000 രൂപ നോട്ടിനും മാറ്റം

നോട്ട് നിരോധനം: 10 രൂപ നോട്ട് പൂർണമായും പിൻവലിക്കുന്നു; 5000 രൂപ നോട്ടിനും മാറ്റം

web_admin August 28, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu