Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

നീറ്റിൽ ഇനി ‘അൺലിമിറ്റഡ്’ അവസരമില്ല? പ്രായപരിധിയും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ കേന്ദ്ര നീക്കം

web_admin May 22, 2026
നീറ്റിൽ ഇനി ‘അൺലിമിറ്റഡ്’ അവസരമില്ല? പ്രായപരിധിയും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ കേന്ദ്ര നീക്കം

ദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.

നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന.

നീറ്റിന് ഉയർന്ന പ്രായപരിധി കൂടി നിർദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാർലമെൻ്ററി സമിതി യോഗത്തിൽ എൻടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എൻജിനീയറിങിനും മെഡിക്കൽ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.

Post navigation

Previous: മഴക്കാലത്തെ വരവേൽക്കാൻ വയനാട് ഒരുങ്ങി; ഓഫ്‌ബീറ്റ് യാത്രകൾക്കും മൺസൂൺ ടൂറിസത്തിനും മികച്ച അവസരം
Next: ട്വിസ്റ്റുകളുടെ മേളയല്ല, ഇത് വൈകാരികമായൊരു ‘ദൃശ്യം’!

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu