തിരുവനന്തപുരം: തൊഴിലന്വേഷകർക്ക് മികച്ചൊരു അവസരവുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL). മാനേജിങ് ഡയറക്ടറുടെ (MD) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ/ഔട്ട്സോഴ്സ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വഴിയാണ് റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ ഒറ്റനോട്ടത്തിൽ
-
സ്ഥാപനം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL)
-
റിക്രൂട്ട്മെന്റ് ഏജൻസി: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD)
-
തസ്തിക: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (മാനേജിംഗ് ഡയറക്ടറുടെ ഓഫീസ്)
-
ഒഴിവുകളുടെ എണ്ണം: 1
-
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പ്രാരംഭ നിയമന കാലാവധി ഒരു വർഷം)
-
പ്രതിമാസ ശമ്പളം: ₹30,000 (ഏകീകൃത ശമ്പളം)
ആവശ്യമായ യോഗ്യതകൾ
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
-
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസോടെ നേടിയ ബിരുദം (Degree).
-
സാങ്കേതിക യോഗ്യത: കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യം, കൂടാതെ ഷോർട്ട്ഹാൻഡ് (Shorthand) പ്രാവീണ്യം നിർബന്ധമാണ്.
-
പ്രവൃത്തിപരിചയം: സർക്കാർ, അർധ സർക്കാർ, പൊതുമേഖല, അല്ലെങ്കിൽ പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (CA) / പേഴ്സണൽ അസിസ്റ്റന്റ് (PA) ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 15-ന് മുൻപായി ഔദ്യോഗിക ചാനലുകൾ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
#vizhinjamseaportrecruitment#keralagovtjobs
