Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

യാത്രാക്കൂലി ഇനത്തിൽ മാസം 3000 രൂപ വരെ മിച്ചം; പ്രിയദർശിനി പദ്ധതിയെ നെഞ്ചിലേറ്റി വനിതാ യാത്രക്കാർ

web_admin July 11, 2026 1 minute read
യാത്രാക്കൂലി ഇനത്തിൽ മാസം 3000 രൂപ വരെ മിച്ചം; പ്രിയദർശിനി പദ്ധതിയെ നെഞ്ചിലേറ്റി വനിതാ യാത്രക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ ആവിഷ്കരിച്ച ‘പ്രിയദർശിനി സൗജന്യയാത്ര പദ്ധതി’ ജൂലൈ 15-ന് ഒരു മാസം തികയുന്നു. വലിയ ആവേശത്തോടെയാണ് സ്ത്രീ യാത്രാക്കാർ ഈ ജനപ്രിയ പദ്ധതിയെ നെഞ്ചിലേറ്റിയത്. പദ്ധതി നടപ്പിലായതോടെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഇരട്ടിയോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.

ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് പദ്ധതി സമ്മാനിക്കുന്നത്. പലർക്കും മാസം 3,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ മാത്രം മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ടെന്നാണ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്. കുടുംബ ബഡ്ജറ്റുകളെ ഇത് അനുകൂലമായി സ്വാധീനിക്കുന്നുണ്ട്.

യാത്രക്കാർക്ക് ആശ്വാസമാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്കും സർക്കാരിനും ഇത് വലിയ കെണിയാവുകയാണ്. ആദ്യ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡി ഇനത്തിൽ നൽകേണ്ട തുക പ്രതിമാസം 30 കോടി രൂപയെങ്കിലും വർദ്ധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യസമയത്ത് ഈ തുക കെഎസ്ആർടിസിക്ക് സർക്കാർ കൈമാറിയില്ലെങ്കിൽ അത് വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കും.

ആദ്യമാസം പിന്നിടുമ്പോൾ തിരക്ക് നിയന്ത്രണാതീതമായി തുടരുകയാണ്. ഓർഡിനറി ബസുകളിൽ പലതിലും സൂചികുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. പല റൂട്ടുകളിലും വാതിലിൽ ചാരിനിന്നുപോലും സ്ത്രീകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു.

ബസുകൾ കവിഞ്ഞൊഴുകുന്നതോടെ വഴിയിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസിൽ കയറാൻ സാധിക്കാത്ത സ്ഥിതിയാണ്. തിരക്ക് കാരണം സ്റ്റോപ്പുകളിൽ ആളുകൾക്ക് ഇറങ്ങാൻ വേണ്ടി മാത്രമാണ് പലപ്പോഴും ഡ്രൈവർമാർ ബസ് നിർത്തുന്നത്. കയറാൻ നിൽക്കുന്നവർ നിരാശയോടെ നോക്കിനിൽക്കേണ്ടി വരുന്നു. തിരക്ക് വർദ്ധിച്ചതോടെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങളും പതിവായിട്ടുണ്ട്.

Post navigation

Previous: വിഴിഞ്ഞം ഓഹരിക്കൈമാറ്റം: ‘സിപിഐഎമ്മിൽ ഭിന്നതയില്ല’, ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്കും ബാധ്യതയെന്ന് എം.വി. ഗോവിന്ദൻ
Next: മലയാളിയുടെ പ്രിയപ്പെട്ട മത്തി ഇനി ‘അപൂർവ വസ്തു’; എൽ നിനോ വില്ലനാകുന്നു; കേരള തീരത്ത് മത്തി ലഭ്യതയിൽ വൻ ഇടിവുണ്ടാകുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ്

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu