Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘എസ്.ഐ രാജശേഖരൻ’ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ചിങ്ങവനത്ത്

web_admin July 13, 2026
‘എസ്.ഐ രാജശേഖരൻ’ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ചിങ്ങവനത്ത്

കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ നടൻ സി. രാജശേഖരൻ നായർ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവും കൂടുതൽ തവണ പോലീസ് കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സബ് ഇൻസ്പെക്ടർ വേഷങ്ങൾ അവതരിപ്പിച്ചതിനെ തുടർന്ന് ചലച്ചിത്ര മേഖലയിലും പ്രേക്ഷകർക്കിടയിലും അദ്ദേഹം ‘എസ്.ഐ. രാജശേഖരൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന രാജശേഖരൻ നായർ, രാജാവിന്റെ മകൻ, സന്ദർഭം, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമയ്യർ സിബിഐ, നമ്പർ 20 മദ്രാസ് മെയിൽ, താപ്പാന തുടങ്ങി അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് ചിങ്ങവനത്തെ വീട്ടുവളപ്പിൽ നടക്കും. പരേതയായ അജിതകുമാരിയാണ് ഭാര്യ. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായ്). ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Post navigation

Previous: അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചു; വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടിച്ച് പൊലീസ്
Next: അറിയാം ഈ വില്ലന്മാരെ; പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന 7 പ്രധാന ഘടകങ്ങൾ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu