Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘ലാമിൻ യമാൽ’ ലക്ഷ്മി അമ്മാളായ കഥ! വൈറൽ സെൽവിയമ്മയെ തേടി ഒടുവിൽ ഐഫോൺ 17 പ്രോ മാക്സുമെത്തി!

web admin July 9, 2026 1 minute read
Untitled-2-web
ഫിഫ ലോകകപ്പ് തുടങ്ങിയ ഘട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ അ‌ടക്കിഭരിച്ച ഒരു വീഡിയോയായിരുന്നു ലാമിൻ യമാലിന്റെ ടീം ജേഴ്സി ലക്ഷ്മി അ‌മ്മാള്‍ എന്ന് വായിച്ച്‌ കച്ചവടം ചെയ്യുന്ന ജഴ്സി വില്‍പ്പനക്കാരിയുടേത്.ആദ്യ വീഡിയോ വൈറല്‍ ആയതോടെ ആ വയോധികയുടെ ജീവിതം തന്നെ മാറി മറിഞ്ഞു എന്ന് പറയാം. ഇന്ന് ഇൻസ്റ്റഗ്രാമില്‍ ഈ വൈറല്‍ പാട്ടിയെ അ‌റിയാത്തവർ ചുരുക്കം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ലക്ഷ്മി അ‌മ്മാളും ജഴ്സിയും വൈറലായി. ഇപ്പോഴിതാ അ‌തേ ലാമിൻ യമാല്‍ കാരണം വീണ്ടും ഈ പാട്ടിയെ തേടി ഭാഗ്യം എത്തിയിരിക്കുന്നു, അ‌തും ഐഫോണ്‍ 17 പ്രോ മാക്സിന്റെ രൂപത്തില്‍.

വൈറല്‍ കഥയുടെ തുടക്കം

പോണ്ടിച്ചേരിക്കാരിയായ സെല്‍വി (54) എന്ന സ്ത്രീയാണ് ലാമിൻ യമാല്‍ എന്നത് ലക്ഷ്മി അ‌മ്മാള്‍ എന്ന് വായിച്ച്‌ വൈറലായത്. ആ സംഭവത്തെപ്പറ്റി അ‌വർ പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്: പോണ്ടിച്ചേരിയിലെ നൈനാർ മണ്ഡപത്തില്‍ ‘350 ഷർട്ട്സ്’ എന്ന പേരില്‍ ഒരു ചെറിയ വസ്ത്രക്കട നടത്തുകയാണ് സെല്‍വി. ഫുട്ബോള്‍ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തിയതോടെ കടയില്‍ ജഴ്സി വില്‍പനയും തുടങ്ങി.
ഒരിക്കല്‍ ബാംഗ്ലൂരില്‍ നിന്ന് ഒരു സംഘം ആകസ്മികമായി ഈ കടയിലെത്തി. അ‌വരോട് ജഴ്സികള്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ ലാമിൻ യമാലിന്റെ ജഴ്സി ചൂണ്ടി ഇത് ആരുടേതാണ് എന്ന് അ‌വരില്‍ ഒരു യുവാവ് ചോദിച്ചു. ഫുട്ബോളിലെ വലിയ താരങ്ങളെയോ അവരുടെ പേരുകളോ സെല്‍വിക്ക് അറിയില്ലായിരുന്നു. സ്പെല്ലിങ് ഓരോന്നായി പറഞ്ഞ ശേഷം സെല്‍വി തന്റെ നിഷ്കളങ്കമായ ശൈലിയില്‍ ‘ലക്ഷ്മി അമ്മാള്‍’ എന്ന് വായിച്ചു.
ഇത് വീഡിയോയി ഇൻസ്റ്റഗ്രാമി പോസ്റ്റ് ചെയ്യപ്പെടുകയും വൈറലാകുകയും ചെയ്തു. അ‌തോടെ ഇവരുടെ കട പ്രശസ്തമായി, ജീവിതം അ‌ടിമുടി മാറി. ഇന്ന് സെല്‍വി ഇൻസ്റ്റഗ്രാമിലെ താരമാണ്. ലക്ഷമി അ‌മ്മാള്‍ വൈറലായ ശേഷം ഡേവിഡ് ബെക്കാം- ‘ബീ കോം’, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ‘നരോഡ’, ലയണല്‍ മെസ്സി – ‘അർജന്റ് ലെസ്സി’/ ‘ആൻഡ്രോയിഡ് മെസ്സി’, നെയ്മർ – ‘നീ യാർ, ‘കിലിയൻ എംബാപ്പെ – ‘പാപ്പാ’ എന്നിങ്ങനെ താരങ്ങളുടെ ജഴ്സികള്‍ പരിചയപ്പെടുത്തുന്ന സെല്‍വിയുടെ വീഡിയോകളും വൈറലായി.
ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ തന്റെ കടയിലെ തുണികളൊക്കെ തന്റെ ശൈലിയില്‍ സെല്‍വി പരിചയപ്പെടുത്തുകയും അ‌വ പലതും വൈറലാകുകയും ചെയ്തു. 350 ഷർട്ട്സ് എന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിന്റെ പേര്. നാട്ടിലെ കുട്ടികളുടെ സഹായത്തോടെയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. യുവന്റസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ സെല്‍വിയമ്മയുടെ ഈ ‘ലക്ഷ്മി അമ്മാള്‍’, ‘നരോഡ’ ഓഡിയോ ഉപയോഗിച്ച്‌ റീല്‍സ് പങ്കുവച്ചിരുന്നു.
തേടിയെത്തിയ ഐഫോണ്‍
ലോകകപ്പില്‍ കഴിഞ്ഞ കളിയില്‍ ലാമിൻ യമാലിന്റെ സ്പെയിൻ ജയിച്ചതിന്റെ സന്തോഷത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ഒരു ആരാധകൻ തനിക്ക് ഐഫോണ്‍ 17 പ്രോ മാക്സ് അ‌യച്ചുതന്നു എന്ന് സെല്‍വി വീഡിയോയിലൂടെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, പക്ഷേ വിശ്വസിപ്പേ പറ്റൂ എന്ന് പറഞ്ഞ് സെല്‍വി വീഡിയോയില്‍ ഐഫോണ്‍ പുറത്തെടുത്ത് കാണിക്കുന്നുണ്ട്. താൻ വേണ്ട എന്ന് പറഞ്ഞതാണെങ്കിലും ജയിച്ച സന്തോഷത്തില്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ് നിർബന്ധിച്ച്‌ തന്നതാണെന്നും സെല്‍വി പറഞ്ഞു.

Post navigation

Previous: റിട്ടയർമെന്റ് കാലം സുരക്ഷിതമാക്കാം; സ്ഥിരവരുമാനം ഉറപ്പാക്കുന്ന 8 മികച്ച സമ്പാദ്യ പദ്ധതികൾ ഇതാ!
Next: മരച്ചില്ലകൾ വെട്ടിയൊതുക്കണം, ബീച്ചുകളിൽ പോകരുത്; കടുത്ത ജാഗ്രതയിൽ തീരദേശങ്ങൾ, മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക്

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu