കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം പൂർണ്ണമായും മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യാ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിൽ സംസാരിക്കവെ യഷ് വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞ കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങളും അധികാരവും വഞ്ചനയും പ്രമേഹമാക്കുന്ന ചിത്രത്തിൽ ‘രായാ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
കേരളത്തിൽ സെഞ്ച്വറി ഫിലിംസുമായി ചേർന്ന് പനോരമ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മലയാളത്തിൽ ‘അനോമി’, ‘ഉന്മദം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ടിക്കി ടാക്ക’, ടൊവിനോ തോമസ് ചിത്രം, ‘മുൻപേ’ തുടങ്ങിയ പ്രോജക്റ്റുകളും പനോരമ സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്നുണ്ട്. യഷിന്റെ ജനപ്രീതിയും ഗീതു മോഹൻദാസിന്റെ വേറിട്ട മേക്കിംഗും ടോക്സിക്കിന് വലിയ പ്രതീക്ഷ നൽകുന്നു.
#ToxicMovie #Yash #GeetuMohandas #Nayanthara #KiaraAdvani #ToxicTheMovie #CinemaNews #MalayalamNews #PanIndiaMovie
