വാണിമേൽ: “ദുരന്തങ്ങളെ നേരിടാം… സുരക്ഷിതരായിരിക്കാം…” എന്ന സന്ദേശമുയർത്തി വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ശില്പശാല സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് പരപ്പുപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന എൻ.കെ. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാലവർഷത്തോടനുബന്ധിച്ചും അല്ലാതെയുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. നാദാപുരം ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് പരിപാടിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
