ഭാര്യയുമായി വേര്പിരിഞ്ഞതിനെക്കുറിച്ചും ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിനായകൻ. ഭാര്യയുമായി പിരിഞ്ഞതിന് ശേഷം വലിയ ശൂന്യത അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
19-ാം വയസ്സിൽ മഹാരാജാസ് കോളേജിൽ വെച്ച് ആരംഭിച്ച പ്രണയമായിരുന്നു തങ്ങളുടേതെന്ന് വിനായകൻ പറഞ്ഞു. “വഴക്കിട്ട ഒന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. ഒരുമിച്ച് പോകാൻ പറ്റാത്തതുകൊണ്ടാണ് വേർപിരിഞ്ഞത്. 10-40 കൊല്ലം ഒപ്പമുണ്ടായിരുന്നയാൾ പെട്ടെന്ന് പോയപ്പോൾ താങ്ങാൻ പറ്റുന്നില്ല. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞത്, അത് അവളുടെ കുഴപ്പമല്ല. ഞാൻ സമാധാനം കൊടുത്തിരുന്നില്ല. എപ്പോഴും ഒച്ചപ്പാടും ബഹളവുമായി മുന്നോട്ടുപോകുന്നതിനേക്കാൾ രണ്ടുപേർക്കും നല്ലത് വേർപിരിയലാണെന്ന് തോന്നി. എന്റെ യൂട്യൂബ് റീചാർജ് പോലും ചെയ്തിരുന്നത് പുള്ളിക്കാരിയാണ്,” വിനായകൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഫ്ലാറ്റിലെ ബാൽക്കണിയിൽ വച്ച് നഗ്നതാപ്രദർശനം നടത്തിയ സംഭവത്തെക്കുറിച്ചും വിനായകൻ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ ബോധമുണ്ടായിരുന്നില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് റൈറ്റർ വന്നു പറഞ്ഞപ്പോഴാണ് കാര്യമറിയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Vinayakan #VinayakanInterview #MalayalamCinema #MollywoodNews #KeralaNews #FilmNews
