Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘ഞാൻ മാറിനിന്നാൽ മലയാള സിനിമ എന്ത് ചെയ്യും!’; ബിഗ് ബോസിലേക്ക് ഇല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

web_admin July 31, 2026 1 minute read
‘ഞാൻ മാറിനിന്നാൽ മലയാള സിനിമ എന്ത് ചെയ്യും!’; ബിഗ് ബോസിലേക്ക് ഇല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

ബിഗ് ബോസ് മലയാളം സീസൺ 8-ന് മുന്നോടിയായുള്ള ‘അഗ്നിപരീക്ഷ’ എന്ന പ്രീ-ഷോ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കാനിരിക്കെ, ഷോയിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ച് രസകരമായ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി പോയിട്ട് വലിയ കാര്യമൊന്നുമില്ലെന്നും പ്രത്യേകിച്ച് കണ്ടന്റുകളൊന്നും നൽകാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ ‘വിവാഹ്’ (Vivaah) പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തമാശ കലർന്ന തുറന്നുപറച്ചിൽ.

ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടി:

“ഇല്ല, എനിക്ക് അത്രയും ദിവസം മാറിനിൽക്കാൻ പറ്റില്ല. ഞാൻ മാറിനിന്നാൽ മലയാള സിനിമ എന്ത് ചെയ്യും! സമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണ് ബിഗ് ബോസ്. ഒരു സോഷ്യൽ എക്സ്പെരിമെന്റ് പോലെ കാണേണ്ട ഒന്ന്. പലതരത്തിലുള്ള സ്വഭാവമുള്ളവരെ വച്ച് നടത്തുന്ന വലിയൊരു സോഷ്യൽ എക്സ്പെരിമെന്റാണത്. അതുകൊണ്ടാണ് നമ്മളത് കാണുന്നതും.

പക്ഷേ, എനിക്ക് അവിടെ കാണിക്കാൻ മാത്രം പ്രത്യേകമായിട്ടൊരു ക്യാരക്ടറൊന്നുമില്ല. ഞാൻ പോയതുകൊണ്ട് അവിടെ ഒരു മാറ്റമോ കണ്ടന്റോ ഉണ്ടാകാൻ പോകുന്നില്ല. അടി ഉണ്ടാകുമ്പോൾ ‘അടി ഉണ്ടാക്കരുത്’ എന്ന് പറയുന്ന ആളായി മാറും ചിലപ്പോൾ. അവിടെ വേണ്ടത് അതല്ല. മുൻപ് ഗസ്റ്റ് ആയിട്ടൊക്കെ വിളിച്ചിട്ടുണ്ട്, പക്ഷേ പോകാൻ പറ്റിയിട്ടില്ല. ലാലേട്ടൻ എപ്പോഴെങ്കിലും മാറുമ്പോൾ അവതാരകനായി വേണമെങ്കിൽ ആലോചിക്കാം. എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ, അപ്പോൾ നോക്കാം.”

മുൻ ബിഗ് ബോസ് താരവും ‘വിവാഹ്’ സിനിമയുടെ രചയിതാവും നടനുമായ അഭിഷേക് ശ്രീകുമാറും അഭിമുഖത്തിൽ പങ്കെടുത്തു. ധ്യാൻ ബിഗ് ബോസിൽ പോയാൽ ഷോ ആകെ മാറിമറിയുമെന്നാണ് അഭിഷേകിന്റെ അഭിപ്രായം. “ധ്യാൻ ചേട്ടൻ പോയാൽ സംഭവം അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. അവിടെ എപ്പോഴും തമ്മിലടിയാണല്ലോ, ധ്യാൻ ചേട്ടൻ പോയാൽ അതൊരു ഫുൾ കോമഡി ഷോയായി മാറും,” എന്നും അഭിഷേക് കൂട്ടിച്ചേർത്തു.

Post navigation

Previous: ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സി നിറം മാറ്റി: ‘നീലിമ’ പോയതിൽ വിമർശനവുമായി വിരൻ റസ്ക്വിന; സാങ്കേതിക തിരുത്തെന്ന് ഹോക്കി ഇന്ത്യ
Next: ഓൺലൈനായി ആഭരണങ്ങൾ വാങ്ങാറുണ്ടോ? പണം നഷ്ടപ്പെടാതിരിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu