കോഴിക്കോട്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂർ-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സംഭവസ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
