ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയ ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് ആര്യ (37 പന്തില്‍ 93), കൂപ്പര്‍ കൊനോലി (46 പന്തില്‍ 87) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ലക്‌നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്
