Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച്‌ വ്ലോഗര്‍മാരുടെ വ്യാജ പ്രചാരണം; വിശദീകരണം തേടി ഹൈക്കോടതി

web admin June 23, 2026
upi

കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.

മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പോലീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എറണാകുളം മരട് സ്വദേശി സനല്‍ സി.എസ്. സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈൻ വ്ലോഗർമാർ വ്യാജപ്രചാരണം നടത്തുന്നുവെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ക്ഷേത്രത്തിലെ യഥാർത്ഥ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വ്‌ളോഗർമാർ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വസ്ത്രാവശിഷ്ടങ്ങള്‍ ബാവലിപ്പുഴയില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്നത് പുഴയുടെയും വനമേഖലയുടെയും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ ഈ പ്രചാരണം പരിസ്ഥിതിലോല പ്രദേശമായ കൊട്ടിയൂരിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഇത് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുവെന്നും, ക്ഷേത്രപരിസരത്ത് വ്‌ളോഗർമാരും ഭക്തരും തമ്മില്‍ നിരന്തരം തർക്കങ്ങള്‍ ഉണ്ടാകുന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകൻ ആദിത് കിരണ്‍ ആർ.എസ്. ഹർജിക്കാരന് വേണ്ടി ഹാജരായി. കേസ് സെപ്തംബർ എട്ടിന് വീണ്ടും പരിഗണിക്കും.

Post navigation

Previous: “80 ശതമാനം വരെ ഡിസ്കൗണ്ട്”:മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി
Next: പെട്ടെന്ന് വാങ്ങിക്കോ, സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu