മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ (AMMA) കൂട്ടരാജിയ്ക്ക് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. സംഘടനയുടെ ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കാനില്ലെന്ന് അൻസിബ അറിയിച്ചു. ഒപ്പം നിൽക്കുന്നവരുടെ ഹൃദയത്തിൽ തനിക്ക് ലഭിച്ച സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും താരം കൂട്ടിച്ചേർത്തു.
അൻസിബ ഹസ്സന്റെ വാക്കുകൾ:
”‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹത്തോടെ, അൻസിബ ഹസ്സൻ.”
