ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നടി രേണു സുധി ഇപ്പോൾ കടന്നുപോകുന്നത്. പതിനഞ്ചാം വയസ്സിൽ ശരീരത്തിൽ കണ്ടെത്തിയ ഒരു മുഴ പിന്നീട് ക്യാൻസറായി മാറിയെന്ന ഞെട്ടിക്കുന്ന വിവരം താരം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിലവിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള കടുത്ത ചികിത്സകളിലാണ് രേണു. ഈ ശാരീരിക വേദനകൾക്കിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.
എന്നാൽ, രോഗം നൽകുന്ന ശാരീരിക വേദനകളേക്കാൾ ഉപരിയായി മനസ്സിനെ തകർക്കുന്നത് കിച്ചു തന്നെ ഇതുവരെ വന്ന് കണ്ടിട്ടില്ല എന്നതാണെന്ന് രേണു വേദനയോടെ പറയുന്നു. താൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും, കിടപ്പിലായ സമയത്ത് ഒന്ന് വന്ന് കാണാൻ ആർക്കായാലും ആഗ്രഹമുണ്ടാകില്ലേ എന്നും താരം ചോദിക്കുന്നു.
രേണു സുധിയുടെ വാക്കുകൾ:
“ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് എനിക്കറിയില്ല. പതിനൊന്ന് വയസ്സ് മുതൽ ഞാൻ നോക്കി വളർത്തിയ ഒരു കുട്ടിയുണ്ട്, അവൻ ഇതുവരെ എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇത് പറയുമ്പോൾ വലിയ വിവാദമാകുമെന്ന് എനിക്കറിയാം, പക്ഷേ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ല. അവനോട് എനിക്ക് യാതൊരു വിരോധവുമില്ല, എല്ലാവരും ക്ഷമിക്കുക. ആരും ഇത് വലിയൊരു പ്രശ്നമാക്കരുത്. എന്റെ റിതപ്പൻ എന്നെ അന്വേഷിക്കുന്നുണ്ട്.
ഒരുപാട് പേർ എന്നോട് ചോദിക്കാറുണ്ട് കിച്ചു വന്നോ എന്ന്. ഇല്ല, അവൻ വന്നിട്ടില്ല. അവൻ വന്നു എന്ന് പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. എന്തായാലും കിടക്കയിൽ കിടക്കുമ്പോൾ ഒന്ന് വന്നു കാണാൻ ആർക്കായാലും ആഗ്രഹമുണ്ടാകില്ലേ? ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മാസ്ക് ഒക്കെ ധരിച്ച് വാതിലിനടുത്ത് വന്ന് എന്നെ കണ്ട് പോകുന്ന ഒട്ടനവധി ആളുകളുണ്ട്. ഒരുപാട് പേരുടെ കൈത്താങ്ങുണ്ട്. അവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇതിനിടയിൽ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട്, അവരോടൊന്നും എനിക്ക് ഒന്നും പറയാനില്ല.”
#renusudhi#sudhi#kichu#cancertreatment
