Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സൂര്യ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്തകൾ വ്യാജം; നിലപാട് വ്യക്തമാക്കി ഫാൻസ് അസോസിയേഷൻ, ആ പ്രസംഗത്തിന് പിന്നിൽ…

web admin June 29, 2026 1 minute read
Untitled-2-web

നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ ഫാൻസ് അസോസിയേഷൻ. നടന് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു പദ്ധതിയുമില്ലെന്ന് ‘സൂര്യ നൽപണി ഇയക്കം’ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം അഭ്യൂഹങ്ങൾക്കും തെറ്റായ വ്യാഖ്യാനങ്ങൾക്കും കാരണമായ പ്രസംഗം നടത്തിയ ഇ. വീരമണി, കഴിഞ്ഞ മൂന്ന് വർഷമായി സംഘടനയിൽ യാതൊരു ഭാരവാഹിത്വവുമില്ലാത്ത വ്യക്തിയാണെന്നും പ്രസ്താവനയിലുണ്ട്. ഇതിനൊപ്പം വീരമണിയുടെ വീഡിയോ വിശദീകരണവും സംഘടന പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്ന സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിച്ച വീരമണി, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പ്രസംഗം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ‘അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ വ്യാഖ്യാനത്തോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സംഘടനയുടെ ഔദ്യോഗിക നിലപാടാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് ആരും വിശ്വസിക്കുകയോ കാര്യമാക്കുകയോ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു’, പ്രസ്താവനയിൽ പറയുന്നു. ‘കഴിഞ്ഞ മൂന്ന് വർഷമായി ഇ. വീരമണി സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇല്ല എന്ന കാര്യവും അറിയിക്കുന്നു. അതുപോലെ സൂര്യയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ യാതൊരു പദ്ധതിയുമില്ല. അഗരം ഫൗണ്ടേഷനിലൂടെയും നൽപണി ഇയക്കത്തിലൂടെയും ജനങ്ങൾക്ക് സാമൂഹിക സേവനം തുടരുന്നതിലാണ് അദ്ദേഹം സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്.

സാമൂഹികമാധ്യമങ്ങളിലെ കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണം’, സംഘടന അഭ്യർഥിച്ചു. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ വീരമണി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്ക് കാരണമായത്. കാലവും ദൈവവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ല എന്നായിരുന്നു പ്രസംഗം. ‘എന്നെ ഡസ്കി ബ്യൂട്ടി എന്നാണ് വിളിക്കുന്നത്, എനിക്ക് ആ നിറം ഇഷ്ടമാണ്’; വർണ്ണവിവേചനത്തിനെതിരെ തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി Also read: ‘എന്നെ ഡസ്കി ബ്യൂട്ടി എന്നാണ് വിളിക്കുന്നത്, എനിക്ക് ആ നിറം ഇഷ്ടമാണ്’; വർണ്ണവിവേചനത്തിനെതിരെ തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി ‘ഞാൻ നിങ്ങളുടെ മുഖങ്ങൾ കാണുന്നു, എന്നാൽ കാലത്തിന്റെ കണ്ണാടിയിലൂടെ നിങ്ങളുടെ മുഖങ്ങളിലേക്ക് നോക്കുമ്പോൾ എനിക്ക് ഇവിടെ പല എം.എൽ.എമാരെയും എം.പിമാരെയും കാണാൻ സാധിക്കുന്നുണ്ട്.

നിയമസഭയ്ക്കുള്ളിൽ ‘മന്ത്രി’ എന്നെഴുതിയ നെയിം ബോർഡിന് പിന്നിൽ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാൻ കഴിയുന്നു. കാലവും ദൈവവും തീരുമാനിച്ചാൽ ഇത് സംഭവിക്കും. സൂര്യ നൽപണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 130 അടി ഉയരത്തിലേക്ക് എത്തും. അതിനായി നിങ്ങൾ ഓരോരുത്തരും തയ്യാറായിരിക്കണം’, പ്രസംഗത്തിൽ വീരമണി പറഞ്ഞു. ‘സൂര്യ അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ഓരോരുത്തരും പിന്തുണ നൽകിയാൽ മാത്രമേ ഇത് മുന്നോട്ട് നീങ്ങുകയുള്ളൂ, അതിന് നിങ്ങൾ തയ്യാറാണോ? ഇവിടെ ‘ഞാൻ’ എന്ന ഭാവം മറന്ന്, മറ്റ് ഭാരവാഹികളുമായുള്ള വ്യത്യാസങ്ങൾ മറന്ന്, അണ്ണന് വേണ്ടി എന്തിനും തയ്യാറാണെന്ന് പറയാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ സൂര്യ അണ്ണൻ ജനപ്രതിനിധിയായി വരും’, വീരമണി കൂട്ടിച്ചേർത്തു.

#surya#fansassociation#

Post navigation

Previous: പിഎസ്‍സി മൂല്യനിർണയ വിവാദം: ആഭ്യന്തര വിജിലൻസ് അന്വേഷിക്കും; റാങ്ക് പട്ടിക റദ്ദാക്കും
Next: ജാഗ്രത! അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകർന്ന് റെയിൽ ഗതാഗതം നിശ്ചലമായി, 22,000 പേർ ദുരിതത്തിൽ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu