Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന ലഹരി പാർലറുകൾ; വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’, മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

web admin June 29, 2026 1 minute read
Untitled-2-web

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം ഭയപ്പെടുത്തുന്ന രീതിയിൽ അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. ലഹരിക്ക് വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പ്രത്യേക ലഹരി പാർലറുകൾ വരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ആഭ്യന്തര മന്ത്രി പങ്കുവെച്ചത്. ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായി തുടരുകയാണ്.

4,471 പേർ അറസ്റ്റിൽ; വിട്ടുവീഴ്ചയില്ലാതെ ‘ഓപ്പറേഷൻ തൂഫാൻ’

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ വിജയമാണ് ഓപ്പറേഷൻ തൂഫാൻ വഴി പോലീസിന് ലഭിക്കുന്നത്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം:രജിസ്റ്റർ ചെയ്ത കേസുകൾ: 4,146,അറസ്റ്റിലായവർ: 4,471 പേർ.

വിവിധ ജില്ലകളിൽ നിന്നായി വൻതോതിലാണ് ലഹരിമരുന്നുകൾ പിടിച്ചെടുക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

അന്താരാഷ്ട്ര കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് ഡിജിപി

കേരളത്തിലേക്ക് എത്തുന്ന മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരിക്കടത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ഏകോപിപ്പിച്ചുള്ള അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനായി ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും ഡിജിപി അറിയിച്ചു. തുടരന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

#rameshchennithala#druguse

Post navigation

Previous: ജാഗ്രത! അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകർന്ന് റെയിൽ ഗതാഗതം നിശ്ചലമായി, 22,000 പേർ ദുരിതത്തിൽ
Next: മൺസൂൺ യാത്രയ്ക്ക് കണ്ണൂർ റെഡി! പച്ചപ്പും കോടമഞ്ഞും ആസ്വദിക്കാൻ ഈ 7 സ്ഥലങ്ങൾ വിട്ടുപോകരുത്

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu