Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സ്വകാര്യതയ്ക്ക് കൂടുതൽ സുരക്ഷ; വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പറിന് പകരം യൂസർനെയിം

web admin June 30, 2026 1 minute read
Untitled-2-web

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ചാറ്റ് ചെയ്യാനും ഗ്രൂപ്പുകളിൽ ചേരാനും സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചറുമായി വാട്‌സ്ആപ്പ്. ആഗോളതലത്തിൽ മൂന്ന് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ പേരുകൾ തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ, തങ്ങൾക്കിഷ്ടമുള്ള യൂസർനെയിമുകൾ ഈ ആഴ്ച മുതൽ ഉപയോക്താക്കൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും.

യൂസർ നെയിമുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും. വാട്സ്ആപ്പിൽ സെർച്ച് ചെയ്യാനോ മറ്റുള്ളവരുടെ യൂസർ നെയിമുകൾ ബ്രൗസ് ചെയ്യാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിങ്ങളെ ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം മറ്റുള്ളവർ അറിഞ്ഞിരിക്കണം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു യൂസർനെയിം കീ ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഇത് അറിയുന്നവർക്ക് മാത്രമേ നിങ്ങളുമായി ബന്ധപ്പെടാൻ കഴിയൂ.

പുതിയ ഫീച്ചർ വരുന്നതോടെ യൂസർനെയിം ഉപയോഗിച്ച് മെസേജ് അയക്കുമ്പോൾ ഫോൺ നമ്പർ കാണാൻ കഴിയില്ല. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിലുള്ള അതേ യൂസർനെയിം വാട്സാപ്പിലും ഉപയോഗിക്കാൻ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും അവസരമുണ്ടാകും. യൂസർനെയിം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി പ്രത്യേക യൂസർനെയിം ജനറേറ്റർ സൗകര്യവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്.

#whatsapp#newfeatures

Post navigation

Previous: കെഎസ്ആർടിസി ജൂലൈ യാത്രാ കലണ്ടർ പുറത്തിറക്കി; പ്രധാന ആകർഷണം ഹൈദരാബാദ് പാക്കേജ്!
Next: വാഹനങ്ങളിൽ അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ല, കേന്ദ്ര നിയമം ബാധകം: ഗതാഗതമന്ത്രി

Related Stories

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

web_admin September 10, 2026 0
‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റുമായി ആപ്പിൾ: പുതിയ ഐഫോൺ വിപണിയിലേക്ക്; ആവേശത്തിൽ ടെക് ലോകം

‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റുമായി ആപ്പിൾ: പുതിയ ഐഫോൺ വിപണിയിലേക്ക്; ആവേശത്തിൽ ടെക് ലോകം

web_admin August 28, 2026
ഐക്യൂ Z11 ഇന്ത്യയിലെത്തി: 7,050mAh ബാറ്ററിയും 144Hz 3D കർവ്ഡ് ഡിസ്‌പ്ലേയുമായി പുതിയ സ്മാർട്ട്‌ഫോൺ

ഐക്യൂ Z11 ഇന്ത്യയിലെത്തി: 7,050mAh ബാറ്ററിയും 144Hz 3D കർവ്ഡ് ഡിസ്‌പ്ലേയുമായി പുതിയ സ്മാർട്ട്‌ഫോൺ

web_admin August 21, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu