Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വാഹനങ്ങളിൽ അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ല, കേന്ദ്ര നിയമം ബാധകം: ഗതാഗതമന്ത്രി

web admin June 30, 2026 1 minute read
Untitled-2-web

സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകളിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോൺ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല.

വാഹന മോഡിഫിക്കേഷനിൽ, കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു. കേരളത്തിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച കർശന നിയമങ്ങൾ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാൽ, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.

വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകൾ, ഫ്ളോർ മാറ്റുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ പതിക്കുന്നതിനും നിയമ തടസമില്ല.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ, 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകൾ എന്നിവയും ഈ പട്ടികയിലുണ്ട്.

#vehiclemodification#transportminister

Post navigation

Previous: സ്വകാര്യതയ്ക്ക് കൂടുതൽ സുരക്ഷ; വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പറിന് പകരം യൂസർനെയിം
Next: മാസാവസാനം സ്വർണവിപണിയിൽ വൻ തകർച്ച; സംസ്ഥാനത്തെ ഇന്നത്തെ സ്വർണ-വെള്ളി വില വിവരങ്ങൾ

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu