Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

യുഡിഎഫിന്റേത് സംഘപരിവാർ ദാസ്യം; ബജറ്റിലും ധവളപത്രത്തിലും കേന്ദ്രവിരുദ്ധതയില്ലെന്ന് എം.വി. ഗോവിന്ദൻ

web admin July 2, 2026 1 minute read
Untitled-2-web

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍എസ്എസിന്റെ വിധേയരാകാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നാണ് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തല്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, PMAY പദ്ധതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച യുഡിഎഫിന്റെ സംഘപരിവാര്‍ ദാസ്യമെന്ന ലേഖനത്തിലാണ് വിമര്‍ശനം. മതനിരപേക്ഷതയെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി ഡി സതീശന്‍ സര്‍ക്കാര്‍ ആര്‍എസ്എസിന്റെയും, സംഘപരിവാറിന്റെയും വിനീത വിധേയരാകാന്‍ മത്സരിക്കുന്നുവെന്നാണ് ലേഖനത്തിലെ വിമര്‍ശനം. ധവള പത്രത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ലാത്തത് ഇതിന് ഉദാഹരണമെന്നാണ് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലീഗ് മന്ത്രിമാരും ഇക്കാര്യത്തില്‍ പിന്നിലല്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു. ഗോള്‍വാള്‍ക്കാരുടെ ചിത്രത്തിനു മുന്നില്‍ വണങ്ങാന്‍ മടിയില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പാദസേവയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഗവര്‍ണര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് യുഡിഎഫ് എന്നും വിമര്‍ശനമുണ്ട്. യുപിഎ ഗവണ്‍മെന്റിന്റെ ടുജി സ്‌പെക്ട്രവും, കല്‍ക്കരി കുംഭകോണം തുടങ്ങിയവയാണ് എന്‍ഡിഎ അധികാരത്തില്‍ എത്താന്‍ കാരണമായതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സംഘപരിവാറിന് കൂടുതല്‍ വിധേയര്‍ ആരാണെന്ന കാര്യത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും പരസ്പരം മത്സരിക്കുകയാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വഴിയൊരുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

#mvgovindan#vdsatheeshangovt

Post navigation

Previous: ‘കൊലപാതകത്തേക്കാൾ നീചം’; കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു
Next: അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ, എക്സ്ട്രാ ടൈമിൽ നാടകീയ ജയം; സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീ ക്വാർട്ടറിൽ

Related Stories

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0
ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

web_admin September 10, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu