Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

യഥാർത്ഥ സംഭവം പരിശോധിച്ചില്ല; മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് കോടതിയുടെ വിമർശനം

web admin July 2, 2026

പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി. ആറ്റിങ്ങൽ കോടതിയാണ് കേസെടുത്തതിലെ വീഴ്ച ചോദ്യം ചെയ്തത്. തന്നെ മർദ്ദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്. പിന്നീട് കാര്യം മനസിലായപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുന്നത്. അയൽവാസിയായ നാല്പതുകാനാണ് 13 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട പിതാവ് ഓടിയെത്തി ഇയാളെ നേരിടുകയായിരുന്നു. സംഭവത്തിൽ അയൽവാസിയുടെ കാലിന് പൊട്ടൽ ഏൽക്കുകയും, പൊലീസിൽ പരാതി നൽകിയ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് പോത്തൻകോട് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

പിന്നീടാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ പ്രതിരോധിക്കുന്നതിനിടയാണ് പരിക്കു പറ്റുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്കുശേഷം പോക്സോ വകുപ്പ് പ്രകാരം അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കാത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് ആറ്റിങ്ങൽ കോടതി ചോദ്യം ചെയ്തത്. പിതാവിന് എതിരായ പൊലീസ് വീഴ്ചയിൽ സേനക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന പിതാവിന്റെ ജാമ്യ നടപടി വേഗത്തിൽ ആക്കാൻ ഒരുങ്ങുകയാണ് കുടുംബം.

Post navigation

Previous: തിയേറ്ററിലെത്തും മുൻപേ വിജയ് ചിത്രം കണ്ടത് 1.2 കോടി പേർ; ‘ജനനായകൻ’ ചോർച്ചയിൽ പ്രതികൾക്ക് ജാമ്യമില്ല!
Next: സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഡാഷ് ക്യാമറയും ഡിജിറ്റൽ കീയുമായി പുതിയ സെൽറ്റോസ് വകഭേദങ്ങൾ പുറത്തിറക്കി.

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu