Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

web admin July 2, 2026
Untitled-2-web

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യക്കാലാവധി രണ്ടാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഇത്തരമൊരു ജാമ്യം നല്‍കാനുള്ള അധികാര പരിധിയില്ലെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഫര്‍മാന്‍ നല്‍കിയ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ പ്രത്യേക കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമാണെന്നും പോക്സോ കേസ് പരിധിയില്‍ വരുന്നതാണെന്നുമാണ് കുടുംബം മധ്യപ്രദേശ് പൊലീസിന് നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേരളത്തില്‍ തുടരുന്ന പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണം തുടരുന്നുണ്ട്.

Post navigation

Previous: ക്യാൻവ പണിമുടക്കി; ലോകമെമ്പാടും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ
Next: 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും’; വമ്പൻ വാ​ഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu