Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഇഞ്ചോടിഞ്ച് പോരാട്ടം! രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കാബോ വെർദെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിൽ!

web admin July 4, 2026 1 minute read
Untitled-2-web

അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈമിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.

കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59- ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് 92 -ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103- ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ 111 ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെര്‍ദെ നേരിട്ടത്. നിശ്ചിത സമയത്ത് അര്‍ജന്റീന നടത്തിയ 14 ഗോള്‍ ശ്രമങ്ങള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തില്‍ നിഷ്ഫലമായി. 29-ാം മിനിറ്റില്‍ കാബോ വെര്‍ദെ പ്രതിരോധനിരയുടെ മുകളിലൂടെ സാന്‍ഡ്രോ മാര്‍ട്ടിനെസ് നല്‍കിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസി പന്ത് വലയുടെ മുകള്‍ത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോള്‍ കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ തീര്‍ത്തും നിസഹായനായിരുന്നു. ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ കിലിയന്‍ എംബപെയെ മറികടന്ന് മെസി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.

Post navigation

Previous: യുഎഇ ലൈസൻസുള്ളവർക്ക് വൻ ഇളവ്; പുതിയ പരീക്ഷകളില്ലാതെ 34 രാജ്യങ്ങളിൽ ഡ്രൈവിങ് സാധ്യമാകും
Next: ഓപ്പറേഷന്‍ തൂഫാന്‍; ലഹരിവേട്ട തകൃതി, ജയിലുകൾ ഹൗസ് ഫുൾ! പ്രതികൾക്ക് ജാമ്യമില്ല, പ്രതിസന്ധിയിലായി ജയിൽ വകുപ്പ്

Related Stories

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

web_admin September 10, 2026 0
Kerala State School Sports 2026-2027

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും

web_admin September 6, 2026 0
വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

web_admin August 17, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu