Img credit - Daily record
പത്തനംതിട്ട: ജില്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്നുകാരിയെ സഹപാഠികളായ വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് പ്രതികളെന്നാണ് സൂചന. ഇതിൽ ആറ് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പോലീസ് സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്കൂളിന് സമീപത്ത് വെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്ന് കുട്ടി കൗൺസിലറോട് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയും പ്രതികളായ കുട്ടികളും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസായതിനാൽ അതീവ രഹസ്യമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
