തിരുവനന്തപുരം: ദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവിലയിൽ സംസ്ഥാനത്ത് നേരിയ ഇടിവ്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതിന് ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായി.
ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയും, ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയുമായി മാറി. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ്, ഒരു ഗ്രാമിന് 13,275 രൂപയിലും പവന് 1,06,200 രൂപയിലുമാണ് വ്യാപാരം നടന്നത്.
-
ഒരു പവൻ സ്വർണം: ₹1,05,840 (360 രൂപ കുറഞ്ഞു)
-
ഒരു ഗ്രാം സ്വർണം: ₹13,230 (45 രൂപ കുറഞ്ഞു)
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലായിരുന്നു സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് ആഭ്യന്തര വിപണിയിൽ നേരിയ വിലക്കുറവ് ദൃശ്യമായത്.
സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വിപണിയിലെ നിരക്ക്.
