ആലപ്പുഴ: മണ്ണഞ്ചേരിയിൽ നടന്ന കുറുവ സംഘത്തിന്റെ മോഷണ കേസിൽ നിർണ്ണായക വിധി പ്രഖ്യാപിച്ച് കോടതി. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചൻ എന്നയാളെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (II) വെറുതെ വിട്ടു.
2024-ലാണ് ആലപ്പുഴ ഗ്രാമപ്രദേശങ്ങളെയാകെ ഭീതിയിലാഴ്ത്തി കുറുവ സംഘത്തിന്റെ മോഷണ പരമ്പരകൾ അരങ്ങേറിയത്. വീടുകളിൽ അതിക്രമിച്ചു കയറി വൻ മോഷണങ്ങൾ നടത്തിവന്ന ഈ സംഘത്തെ നാളുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏറെ സാഹസികമായാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരനായ സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, അടുത്ത ദിവസം തന്നെ ഇയാൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കും.
