Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വലിയ ബാറ്ററിയും മെച്ചപ്പെട്ട ക്യാമറയും; മാറ്റങ്ങളോടെ ഐഫോൺ 18 പ്രോ വിപണിയിലേക്ക്, പക്ഷേ ആ നിറം ഉണ്ടായേക്കില്ല!

web_admin July 22, 2026 1 minute read
വലിയ ബാറ്ററിയും മെച്ചപ്പെട്ട ക്യാമറയും; മാറ്റങ്ങളോടെ ഐഫോൺ 18 പ്രോ വിപണിയിലേക്ക്, പക്ഷേ ആ നിറം ഉണ്ടായേക്കില്ല!

വൻ മാറ്റങ്ങളോടെയും പുത്തൻ സവിശേഷതകളോടെയുമാകും ആപ്പിളിന്റെ പുതിയ ‘ഐഫോൺ 18 പ്രോ’ മോഡലുകൾ വിപണിയിലെത്തുകയെന്ന് റിപ്പോർട്ടുകൾ. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കനമുള്ള ഫോണുകളാകും ഇവയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ സൂചനകൾ. വലിയ ബാറ്ററി, മെച്ചപ്പെട്ട ക്യാമറ പെർഫോമൻസ് എന്നിവയാകും 18 പ്രോ മോഡലുകളുടെ പ്രധാന ആകർഷണം.

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് നിലവിലെ 17 പ്രോ മോഡലുകളേക്കാൾ ഏകദേശം 2 മി.മീറ്ററോളം കൂടുതൽ കനമുണ്ടായിരിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ പ്രമുഖ ടിപ്‌സ്റ്ററായ ‘ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ’ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഫോണിന്റെ ആകെ കനം 10.75 മി.മീറ്ററായി ഉയരും.

എന്നാൽ, ഫോണിന്റെ ബോഡി തിക്ക്നസ്സ് നിലവിലെ 8.75 മി.മീറ്ററിൽ തന്നെ നിലനിർത്തിക്കൊണ്ട്, പുറകിലെ ക്യാമറ ബമ്പ് മാത്രമായിരിക്കും ആപ്പിൾ വലുതാക്കുകയെന്നാണ് പ്രമുഖ ഡിജിറ്റൽ പബ്ലിക്കേഷനായ ‘മാക്‌വേൾഡ്’ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ അന്തിമ ഡിസൈനിൽ എന്ത് മാറ്റമുണ്ടാകുമെന്നതിൽ ഇതുവരെ പൂർണ്ണ വ്യക്തത വന്നിട്ടില്ല.

അതേസമയം മോഡലുകളുടെ കളർ വേരിയന്റുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. മുൻവർഷത്തെപ്പോലെ ഇത്തവണയും കറുപ്പ് കളർ വേരിയന്റ് ലഭ്യമായേക്കില്ലെന്നാണ് വിവരങ്ങൾ. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ നിറങ്ങളിലാകും പുതിയ ഫോണുകൾ എത്തുക. തുടർച്ചയായ രണ്ടാം വർഷമാണ് പ്രോ മോഡലുകളിൽ നിന്ന് ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് ഗ്രേ നിറങ്ങൾ കമ്പനി ഒഴിവാക്കുന്നത്. റോയൽ ഡാർക്ക് ഷേഡുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ നിരാശ നൽകുന്ന വാർത്തയാണ്.

ഈ മാറ്റങ്ങളെയോ പുതിയ ഫീച്ചറുകളെയോ കുറിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവന്റിൽ മാത്രമേ ഫോണിന്റെ അന്തിമ ഡിസൈനും മറ്റ് സവിശേഷതകളും കമ്പനി വെളിപ്പെടുത്തൂ.

Post navigation

Previous: തലച്ചോറിന്റെ ആരോഗ്യം അപകടത്തിൽ: ഇന്ത്യയിൽ നാഡീവ്യൂഹ രോഗങ്ങൾ വർധിക്കാൻ കാരണങ്ങൾ ഇവയാണ്!
Next: തത്കാൽ ബുക്കിങ് ഇനി എളുപ്പമാകും; വൻ മാറ്റങ്ങളോടെ പുതിയ വെബ്സൈറ്റുമായി ഐ.ആർ.സി.ടി.സി

Related Stories

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

web_admin September 10, 2026 0
വൈദ്യുതി, ഗ്യാസ്, വാട്ടർ ബില്ലുകൾ ഇനി വാട്സ്ആപ്പിലൂടെ അടക്കാം; വൻ അപ്ഡേഷനുമായി മെറ്റ

വൈദ്യുതി, ഗ്യാസ്, വാട്ടർ ബില്ലുകൾ ഇനി വാട്സ്ആപ്പിലൂടെ അടക്കാം; വൻ അപ്ഡേഷനുമായി മെറ്റ

web_admin September 8, 2026 0
ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ് 80s വൈബ്; ചാറ്റ് ജിപിടിയിലൂടെ പഴയകാല ലുക്ക് തരംഗമാകുന്നു

ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ് 80s വൈബ്; ചാറ്റ് ജിപിടിയിലൂടെ പഴയകാല ലുക്ക് തരംഗമാകുന്നു

web_admin September 8, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu