Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദനം: ഏഴു വയസുകാരൻ മരിച്ചു; പ്രതി പിടിയിൽ

web_admin July 23, 2026 1 minute read
അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദനം: ഏഴു വയസുകാരൻ മരിച്ചു; പ്രതി പിടിയിൽ

മുംബൈ: അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമായ മർദനത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു. മുംബൈയിലെ കെ.ഇ.എം (KEM) ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അമ്മയുടെ പങ്കാളിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തന്റെ ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതുകയും കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിൽ അമർഷം തോന്നുകയുമാണ് പ്രതി കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കി.

ജൂലൈ 17-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതി, കുട്ടിയെ ചപ്പാത്തിക്കോൽ കൊണ്ട് അതിക്രൂരമായി മർദിക്കുകയും ആവർത്തിച്ച് ചവിട്ടുകയും ചെയ്യുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റു.

കുട്ടിയുടെ ശാരീരികനില വഷളായതിനെ തുടർന്ന് ആദ്യം ഉല്ലാസനഗറിലെ സെൻട്രൽ ആശുപത്രിയിലും പിന്നീട് സിയോൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില കൂടുതൽ മോശമായതോടെയാണ് മുംബൈ കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടിയെ അജ്ഞാതരായ ചിലരാണ് മർദിച്ചതെന്ന് വാദിച്ച് അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി ആദ്യം ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വിവാഹമോചിതയായ യുവതി ഇളയ കുട്ടിയുമായി പ്രതിയുടെ വീട്ടിലായിരുന്നു താമസം. യുവതിയുടെ മൂത്ത രണ്ടു മക്കൾ ആദ്യ ഭർത്താവിനൊപ്പമാണ് കഴിയുന്നത്. കുട്ടിയുടെ മരണത്തോടെ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Post navigation

Previous: മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ വൻ സാമ്പത്തിക നഷ്ടം: ₹75,000 കോടിയുടെ സഹായം തേടി എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിന് മുന്നിൽ
Next: ഓർമ്മക്കുറവ് സാധാരണമാണോ? എന്ന് ഭയക്കണം; രോഗലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം?

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu