Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വടകര എം.ഡി.എം.എ കേസ്: അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വിദേശ ബന്ധങ്ങളിലേക്കും

web_admin July 29, 2026
വടകര എം.ഡി.എം.എ കേസ്: അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വിദേശ ബന്ധങ്ങളിലേക്കും

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ എം.ഡി.എം.എയുമായി പിടിയിലായ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്, കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് എന്നിവർ മാധ്യമങ്ങളെ കണ്ട് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ടു.

അറസ്റ്റിലായ പ്രധാന പ്രതികളിൽ ഒരാളായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് ഡി.ഐ.ജി വ്യക്തമാക്കി. ലഹരിവില്പനയിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തും. നിലവിൽ പിടിയിലായവർക്ക് പുറമെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.

പ്രതികൾ വിദേശ നമ്പറുകൾ ഉപയോഗിച്ച് ഫോൺ വിളികൾ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.

Post navigation

Previous: വിദ്യാഭ്യാസ വായ്പ കുടിശ്ശിക വരുത്തിയാൽ കാത്തിരിക്കുന്നത് വൻ തിരിച്ചടി: വിദ്യാർത്ഥിയും ജാമ്യക്കാരനും അറിയേണ്ട കാര്യങ്ങൾ
Next: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

Related Stories

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

web_admin September 11, 2026 0
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu