Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

നീണ്ടകരയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു; നാളെ നാവികസേനയുടെ ഹെലികോപ്റ്റർ എത്തും

web_admin August 9, 2026
നീണ്ടകരയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു; നാളെ നാവികസേനയുടെ ഹെലികോപ്റ്റർ എത്തും

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള ഇന്നത്തെ തിരച്ചിൽ ഇന്ത്യൻ നാവികസേന പൂർത്തിയാക്കി താൽക്കാലികമായി അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നാവികസേനയുടെ കൽപേനി കപ്പൽ, ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത പരിശോധനയാണ് വൈകുന്നേരത്തോടെ നിർത്തിവെച്ചത്.

ഉച്ചയ്ക്ക് ശേഷം നേവിയുടെ പ്രത്യേക സ്‌കൂബ ടീമും മേഖലയിൽ തിരിച്ചിൽ നടത്തിയെങ്കിലും കാണാതായ ഗൗതം കൃഷ്ണനെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പെടെ എത്തിച്ച് തെരച്ചിൽ കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നാളെ നടക്കാനിരിക്കുന്ന വിപുലമായ പരിശോധനയിൽ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ. എന്നാൽ സംഭവത്തിൽ ഇതുവരെ ഫിഷറീസ് വകുപ്പ് മന്ത്രി ബന്ധപ്പെട്ടിട്ടില്ലെന്ന് അമ്മ നിരാശയോടെ പറഞ്ഞു. വിഷയത്തിൽ ഇടപെടൽ നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം, ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഷയം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ സാധ്യതയുള്ള എല്ലാ രീതിയിലുമുള്ള പരിശോധനകളും തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Post navigation

Previous: ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ആർത്തവം വൈകാൻ കാരണമാകുമോ? സ്ത്രീകൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
Next: ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക! ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യണം എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങൾ

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu