Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഭർത്താവിനെ മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ കണ്ടതിനെച്ചൊല്ലി തർക്കം; യുവതികൾ തമ്മിൽ കൈയാങ്കളി

web_admin August 10, 2026 1 minute read
ഭർത്താവിനെ മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ കണ്ടതിനെച്ചൊല്ലി തർക്കം; യുവതികൾ തമ്മിൽ കൈയാങ്കളി

ന്യൂഡൽഹി: ഭർത്താവിനെ മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ കണ്ടതിനെത്തുടർന്ന് ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി-2 ടൗൺഷിപ്പിൽ ഭാര്യയും ഭർത്താവിന്റെ സുഹൃത്തും തമ്മിൽ അതിരൂക്ഷമായ തർക്കവും കൈയാങ്കളിയും. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നോയിഡയിൽ താമസിക്കുന്ന ദമ്പതികൾ നിലവിൽ പിരിഞ്ഞുതാമസിക്കുകയാണ്. ഇവരുടെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച കേസിനായി ഇരുവരും കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ യുവാവ് ഹാജരായില്ല.

ഇതോടെ ഭർത്താവിനെ തിരഞ്ഞിറങ്ങിയ ഭാര്യ, അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ തന്നെ മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യയും ഭർത്താവിന്റെ സുഹൃത്തായ യുവതിയും തമ്മിൽ രൂക്ഷമായ തർക്കവും അടിപിടിയുമുണ്ടായി. ബഹളം കേട്ട് അയൽക്കാരും ഫ്ലാറ്റിലെ മറ്റ് താമസക്കാരും സ്ഥലത്ത് തടിച്ചുകൂടി.

സംഭവത്തിന് പിന്നാലെ രണ്ട് യുവതികളും പൊലീസിനെ സമീപിച്ചു. എന്നാൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

യുവതി ഫ്ലാറ്റ് ഒഴിഞ്ഞ് പോവുകയായിരുന്നുവെന്നും സാധനങ്ങൾ മാറ്റിസ്ഥാപിക്കാൻ സഹായിക്കാനാണ് യുവാവ് എത്തിയതെന്നുമാണ് പൊലീസിന് നൽകിയ മൊഴി. രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Post navigation

Previous: കർക്കടക വാവുബലി: വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസി; 100 അധിക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
Next: കുറഞ്ഞ ചെലവിൽ തായ്‌ലൻഡ് യാത്ര വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 3 ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu