Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു; 3 പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

web_admin August 10, 2026 1 minute read
ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു; 3 പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആദിവാസി വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. എട്ട്, 12, 14 വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് മരണപ്പെട്ടത്. ആറ് വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. നില ഗുരുതരമായ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ ഗഡ്ചിരോളിയിലെ ജപ്തലായ് ഗ്രാമത്തിലുള്ള പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടികൾക്കാണ് പാമ്പുകടിയേറ്റത്. അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടികളെ ആദ്യം ഗ്രാമത്തിലെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് മൂന്ന് കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. 11-നും 14-നും ഇടയിൽ പ്രായമുള്ള മറ്റ് മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ നാഗ്പൂരിലെ ജിഎംസി (GMC) ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്സ്വാളും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

Post navigation

Previous: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി; കുട്ടനാട്ടിൽ പൂർണ്ണ അവധി
Next: “ആരുടെയും ചെലവിലല്ല ജീവിക്കുന്നത്”: വസ്ത്രധാരണത്തെ അധിക്ഷേപിച്ചവർക്ക് ലക്ഷ്മി നായരുടെ കിടിലൻ മറുപടി

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu