കോഴിക്കോട്: ചാലിയാറ്റിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ ആണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ തോണി മറിഞ്ഞ ഭാഗത്തുനിന്ന് തന്നെ ബാസിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
