കൊച്ചി: ഓണക്കാലത്ത് നാട്ടിലെത്താൻ തിടുക്കം കൂട്ടുന്ന ബെംഗളൂരു മലയാളി യാത്രക്കാർക്ക് ആശ്വാസവാർത്ത. ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 8-ൽ നിന്ന് 16 ആയി ദക്ഷിണ റെയിൽവേ വർധിപ്പിച്ചു. ഓഗസ്റ്റ് 17 മുതൽ പുതിയ 16 കോച്ച് റേക്ക് സർവീസ് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടായി ഉയർത്തിയിട്ടുണ്ട്.
കൂടാതെ, ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരു – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ വിവരങ്ങൾ
-
ബെംഗളൂരു – കണ്ണൂർ (ട്രെയിൻ നമ്പർ: 06567):
-
പുറപ്പെടുന്നത്: ഓഗസ്റ്റ് 20 വ്യാഴാഴ്ച രാത്രി 10:30 (ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ)
-
എത്തിച്ചേരുന്നത്: ഓഗസ്റ്റ് 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 (കണ്ണൂർ)
-
-
കണ്ണൂർ – ബെംഗളൂരു (ട്രെയിൻ നമ്പർ: 06568):
-
മടക്കയാത്ര: ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 04:10 (കണ്ണൂർ)
-
എത്തിച്ചേരുന്നത്: ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 06:00 (ബെംഗളൂരു കന്റോൺമെന്റ്)
-
#VandeBharat #ErnakulamBengaluruVandeBharat #KeralaRailwayNews #OnamSpecialTrain #BengaluruMalayali #KannurSpecialTrain #SouthernRailway #KeralaNewsMalayalam
