ന്യൂഡൽഹി: കോൺഗ്രസ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ചടങ്ങിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സംഭവത്തിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരാതികൾ നൽകാനും സാധ്യതയുണ്ട്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം നിലനിൽക്കെ, ഗാനം പൂർണമായി ആലപിച്ചതും ഇതിൽ സോണിയ ഗാന്ധി ഇടപെട്ടുവെന്ന ആരോപണവുമാണ് വിവാദത്തിന് കാരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളും വിഷയത്തിൽ ഖാർഗെയ്ക്കും സോണിയക്കുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ രണ്ട് പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാവ് വികാസ് പുറ്റൂർ നൽകിയതാണ് ആദ്യ പരാതി. ഡൽഹിയിലെ ഐ.പി. എസ്റ്റേറ്റ് സ്റ്റേഷനിൽ ആർഎസ്എസ് അനുകൂലികളായ രണ്ട് അഭിഭാഷകർ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് ഹൈക്കമാൻഡ് സംഭവത്തിൽ ശക്തമായ നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. മുൻ തീരുമാനത്തിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ച സാഹചര്യം പരിശോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
Sonia Gandhi Vande Mataram Controversy Delhi Police Investigation Rahul Gandhi AICC Independence Day BJP Vs Congress Political News Malayalam Kerala News National News
