‘അഞ്ചക്കള്ളകോക്കാൻ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഡിസ്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനുമായ ചെമ്പൻ വിനോദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചെംബോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
2024-ൽ പുറത്തിറങ്ങിയ ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമായ ‘അഞ്ചക്കള്ളകോക്കാൻ’ വേറിട്ട മേക്കിംഗ് ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു മികച്ച സാങ്കേതിക നിര തന്നെയാണ് ‘ഡിസ്കോ’യ്ക്കായും അണിനിരക്കുന്നത്. അർമോ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് രോഹിത് വി.എസ്. വാര്യത്താണ്.
ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈനർ), റോണക്സ് സേവ്യർ (മേക്കപ്പ്), കലൈ കിംഗ്സൺ (ആക്ഷൻ), മെൽവി ജെ (കോസ്റ്റ്യൂംസ്), ആർ. കണ്ണദാസൻ (സൗണ്ട് ഡിസൈനർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പി.ആർ.ഒ.
Disco Malayalam Movie Ullas Chemban Chemban Vinod Antony Varghese Arjun Ashokan Lukman Avaran Chembosky Motion Pictures Malayalam Cinema News
