ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങുകൾക്കാവശ്യമായ ക്രമീകരണങ്ങൾക്ക് മുൻകൈ എടുത്ത സുരേഷ് ഗോപി, ഒരു സഹോദരനെപ്പോലെ ഒപ്പം നിന്ന് നവദമ്പതികളെ ആശീർവദിച്ചു. ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയിൽ അനുമോളും, കസവു മുണ്ടും ഗോൾഡൻ കുർത്തയുമണിഞ്ഞ് ഭുവനേഷും തിളങ്ങി.
ചെന്നൈയിലെ പ്രമുഖ കുടുംബാംഗമായ ഭുവനേഷ് സോഷ്യൽ മീഡിയയിൽ ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ റീലുകളിലൂടെയും ശ്രദ്ധേയനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് നേരത്തെ അനുമോൾ രസകരമായി പ്രതികരിച്ചിരുന്നെങ്കിലും വരന്റെ വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
‘സ്റ്റാർ മാജിക്’ എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോൾ, സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്. ബിഗ് ബോസ് മലയാളം സീസൺ 7-ലെ വിജയി കൂടിയാണ് അനുമോൾ.
#Anumol #AnumolMarriage #BhuvaneshRajendiran #GuruvayurTemple #SureshGopi #StarMagic #AsianetSerial #BiggBossMalayalam #MalayalamNews #EntertainmentNews
