വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ താരങ്ങളായ ദിലീപും മഞ്ജു വാര്യരും ഒരു പൊതുവേദിയിൽ ഒന്നിച്ചെത്തി. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് ഈ അപൂർവ നിമിഷത്തിന് വേദിയായത്. ഇരുവരും ഒരുമിച്ചെത്തിയതോടെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
ചടങ്ങിൽ ഒരേ നിരയിൽ തന്നെയാണ് ഇരുവർക്കും ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നതെങ്കിലും അടുത്തടുത്ത സീറ്റുകളിലല്ല താരങ്ങൾ ഇരുന്നത്. എങ്കിലും ദീർഘകാലത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഒരു ചടങ്ങിൽ പങ്കെടുത്തത് മാധ്യമശ്രദ്ധ നേടി.
https://www.instagram.com/reel/DcLJUZBgmji/?utm_source=ig_web_button_share_sheet
മുഖ്യമന്ത്രി വി.ഡി. സതീശനാണ് മാജിക് ഫ്രെയിംസിന്റെ പുതിയ തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, ഷെയ്ൻ നിഗം, ശ്രുതി രാമചന്ദ്രൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ നിര തന്നെ പങ്കെടുത്തു.
മാജിക് ഫ്രെയിംസിന്റെ അൻപതാമത്തെ സ്ക്രീനാണ് കാക്കനാട്ട് പ്രവർത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യാണ് ഈ തിയറ്ററിലെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീനിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.
-
#Dileep
-
#ManjuWarrier
-
#MagicFrames
-
#VDSatheesan
-
#PrithvirajSukumaran
-
#Khaloofa
-
#Kochi
-
#MalayalamCinema
-
#CinemaNews
