ദളപതി വിജയ് നായകനായ അവസാന ചിത്രം ‘ജനനായകൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 21 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ5’ലൂടെ (ZEE5) സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.
വിജയ് അവതരിപ്പിക്കുന്ന ‘വെറ്റ്രി കൊണ്ടൻ’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ജയിൽ മോചിതനായ ശേഷം ഉദ്യോഗസ്ഥന്റെ മകളായ വിജിയെ സ്വന്തം മകളെപ്പോലെ വളർത്തുന്ന വെട്രിയുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേഹം. രാഷ്ട്രീയത്തിനും ആക്ഷനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് എച്ച്. വിനോദ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
#JanaNayagan #Vijay #ThalapathyVijay #JanaNayaganOTT #ZEE5 #HVinoth #AnirudhRavichander #MamithaBaiju #PoojaHegde #CinemaNews #OTTRelease
