ബിഗ് ബോസ് സീസൺ 8-ന് മുന്നോടിയായി കോമണേഴ്സിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ‘അഗ്നിപരീക്ഷ’ സെഗ്മെന്റിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി അവതാരകയും മുൻ ബിഗ് ബോസ് താരവുമായ രഞ്ജിനി ഹരിദാസ്. അഗ്നിപരീക്ഷയിൽ മത്സരിക്കുന്നത് യഥാർത്ഥ സാധാരണക്കാരല്ലെന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കാണ് രഞ്ജിനി വ്യക്തത വരുത്തിയത്.
“സാധാരണക്കാർ എന്ന് പറയുന്ന വാക്കിനെ നമ്മൾ എങ്ങനെയാണ് നിർവ്വചിക്കുന്നത്? ദിവസവും ജോലി ചെയ്ത് ജീവിക്കുന്ന ഒരാൾക്ക് ഒരു മാസത്തോളം ജോലി ഉപേക്ഷിച്ച് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിയുമോ?” എന്ന് രഞ്ജിനി ചോദിക്കുന്നു. സാധാരണക്കാർക്ക് ദിവസവും ജോലി ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യമെന്നും, ഒരു സിനിമ കാണുന്നത് പോലും സാമ്പത്തികഭദ്രത ഉള്ളപ്പോഴുള്ള ലക്ഷ്വറിയാണെന്നിരിക്കെ ഒരു മാസം ഷോയിൽ നിൽക്കുക എന്നത് അവർക്ക് ബുദ്ധിമുട്ടാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. കാർപെന്ററും നഴ്സുമൊക്കെയായി ദിവസേന അധ്വാനിക്കുന്ന ആളുകൾ ഈ മത്സരത്തിൽ പങ്കാളികളാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കൂടാതെ, മത്സരത്തിൽ പങ്കെടുത്ത 40 പേരെ തിരഞ്ഞെടുത്തത് വിധികർത്താക്കളല്ലെന്നും ബിഗ് ബോസ് ഷോയുടെ അണിയറപ്രവർത്തകരാണെന്നും രഞ്ജിനി വ്യക്തമാക്കി. അഖിൽ മാരാർ, റിയാസ് സലിം എന്നിവർക്കൊപ്പമാണ് രഞ്ജിനി ഹരിദാസും അഗ്നിപരീക്ഷയിൽ ജഡ്ജസായി എത്തുന്നത്.
#BiggBossMalayalam #BiggBossSeason8 #RanjiniHaridas #AgniPareeksha #AkhilMarar #RiyasSalim #AsianetNews #MalayalamCinema News
