ട്രാൻസ് വുമണും സോഷ്യൽ മീഡിയ താരവുമായ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ (ധന്യ) തൃശൂർ സൈബർ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ദീപ്തി കല്യാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി ആറ് ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ദീപ്തി കല്യാണിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളും വിഡിയോകളുമാണ് കേസിനാധാരം. പരാതി ഉയർന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും വീഡിയോ പോസ്റ്റുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കേസെടുത്ത പശ്ചാത്തലത്തിൽ ഇൻഫ്ലുവൻസർക്കെതിരെ തുടർന്നുള്ള നിയമനടപടികൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
#HelenOfSparta #DeepthiKalyani #ThrissurCyberPolice #KeralaPolice #TransgenderRights #CyberBullying #SocialMediaControversy #KeralaNews #MalayalamNews #CyberCrime
