സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതാണെന്ന് തുറന്നുസമ്മതിച്ച മേഘ, അതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങളുണ്ടെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
മറ്റൊരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ ഉപേക്ഷിച്ചു പോകാനല്ലെന്നും തങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് ഒപ്പിട്ടിട്ടുണ്ടെന്നും മേഘ കുറിച്ചു. അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ സ്വർണവും മറ്റ് വസ്തുക്കളും എടുത്തുകൊണ്ട് പോയി എന്ന പ്രചാരണം തെറ്റാണ്. അവരുടെ സ്വർണം അവർക്ക് തിരിച്ചുനൽകി, സ്വന്തം സാധനങ്ങൾ മാത്രമാണ് കൈവശമുള്ളതെന്നും അവർ വ്യക്തമാക്കി.
“ഞാൻ ഇറങ്ങി വന്നു എന്നത് സത്യമാണ്. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിനിടയിൽ അച്ഛനെ കാണാൻ വീട്ടിൽ പോയിരുന്നു. പിന്നീട് അനൂപിന്റെ വീട്ടിലേക്ക് തന്നെ തിരികെ വന്നു. സുഹൃത്തുക്കൾ എന്ന് പറഞ്ഞ് പലരും പ്രചരിപ്പിക്കുന്ന വാർത്തകൾ ആരും വിശ്വസിക്കേണ്ടതില്ല. ഞങ്ങളോ അഖിലോ നേരിട്ട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല,” മേഘ കുറിപ്പിൽ പറഞ്ഞു.
മേഘ പിഎസ്സി കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടറുടെ കൂടെ ഒളിച്ചോടി എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം നടന്നത്. മേഘ അർദ്ധരാത്രി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 2024-ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. നിലവിൽ ഇവർ നിയമപരമായി വേർപിരിഞ്ഞിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
#AkhilNRD #MeghaNair #SocialMediaControversy #InstagramViral #MalayalamNews #InfluencerNews #KeralaNews
