Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

web_admin August 29, 2026 1 minute read
കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 265 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,505 രൂപയിലെത്തി. പവന്റെ വിലയിൽ 2,120 രൂപയുടെ കുറവുണ്ടായതോടെ, ഒരു പവൻ സ്വർണത്തിന് 1,16,040 രൂപയായി.

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചനകള്‍ പുറത്തുവന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22 ഡോളര്‍ ഇടിഞ്ഞ് 4,455 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും ഉല്‍പന്നവില കുറഞ്ഞില്ലെങ്കില്‍ പലിശനിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വ്യക്തമാക്കിയിരുന്നു. ജാക്ക്സണ്‍ ഹോള്‍ സിംപോസിയത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ് പ്രധാനം. പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും സ്വര്‍ണവില കുറയാൻ കാരണമായത്.

#KeralaGoldRate #GoldPriceToday #GoldRateMalayalam #KeralaNews #BusinessNews #FederalReserve #GoldMarketUpdate

Post navigation

Previous: ‘ഇറങ്ങി വന്നത് വേറെ ഒരാളുടെ കൂടെ ജീവിക്കാൻ തന്നെ; വിവാദങ്ങളിൽ പ്രതികരിച്ച് അഖിൽ എന്റആർഡിയുടെ ഭാര്യ മേഘ
Next: ’കസബ’ വിവാദം ഓര്‍മിപ്പിച്ച് നിഥിന്‍ രഞ്ജി പണിക്കര്‍; ‘ടോക്സിക്’ വിമര്‍ശനത്തിനിടെ നിശബ്ദ പ്രതികരണവുമായി സംവിധായകന്‍

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu