കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 265 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,505 രൂപയിലെത്തി. പവന്റെ വിലയിൽ 2,120 രൂപയുടെ കുറവുണ്ടായതോടെ, ഒരു പവൻ സ്വർണത്തിന് 1,16,040 രൂപയായി.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചനകള്‍ പുറത്തുവന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22 ഡോളര്‍ ഇടിഞ്ഞ് 4,455 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും ഉല്പന്നവില കുറഞ്ഞില്ലെങ്കില്‍ പലിശനിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഫെഡറല്‍ റിസര്‍വ് ചെയര്മാന് കെവിന് വാര്‍ഷ് വ്യക്തമാക്കിയിരുന്നു. ജാക്ക്സണ് ഹോള്‍ സിംപോസിയത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ സൂചന നല്‍കിയത്. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ് പ്രധാനം. പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും സ്വര്‍ണവില കുറയാൻ കാരണമായത്.
#KeralaGoldRate #GoldPriceToday #GoldRateMalayalam #KeralaNews #BusinessNews #FederalReserve #GoldMarketUpdate
