Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

’കസബ’ വിവാദം ഓര്‍മിപ്പിച്ച് നിഥിന്‍ രഞ്ജി പണിക്കര്‍; ‘ടോക്സിക്’ വിമര്‍ശനത്തിനിടെ നിശബ്ദ പ്രതികരണവുമായി സംവിധായകന്‍

web_admin August 29, 2026 1 minute read
’കസബ’ വിവാദം ഓര്‍മിപ്പിച്ച് നിഥിന്‍ രഞ്ജി പണിക്കര്‍; ‘ടോക്സിക്’ വിമര്‍ശനത്തിനിടെ നിശബ്ദ പ്രതികരണവുമായി സംവിധായകന്‍

Image credit - Instagram

യാഷ് നായകനായെത്തിയ ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിലെത്തിയതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിശബ്ദ പ്രതികരണവുമായി സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍. 2016-ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം ‘കസബ’യിലെ നായക കഥാപാത്രമായ രാജന്‍ സക്കറിയ നായികയുടെ കയ്യില്‍ ചുംബിക്കുന്ന രംഗത്തിന്റെ സ്ക്രീന്‍ഷോട്ടാണ് നിഥിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

മുമ്പ് ‘കസബ’യിലെ സ്ത്രീവിരുദ്ധതയെച്ചൊല്ലി വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു ചര്‍ച്ചയ്ക്കിടെ നടി പാര്‍വതി തിരുവോത്ത് ‘കസബ’യെ വിമർശിച്ചപ്പോൾ, സിനിമയുടെ പേര് പറയാന്‍ മടിച്ച പാര്‍വതിയോട് “സേ ഇറ്റ്, സേ ഇറ്റ്” എന്ന് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹന്‍ദാസായിരുന്നു. ഇത് പിന്നീട് വലിയ സൈബര്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിവെച്ചു.

എന്നാല്‍, അന്ന് ‘കസബ’യ്ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ സ്ത്രീശരീരത്തെ സമാനമായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നിഥിന്റെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി. മുൻപും ‘ടോക്സിക്’ ടീസര്‍ പുറത്തുവന്ന സമയത്ത് ഗീതുവിനെതിരെ നിഥിന്‍ രംഗത്തെത്തിയിരുന്നു. തൻ്റെ ചിത്രത്തെ വിമർശിച്ചവർ സൗകര്യപൂർവം നിലപാടുകൾ തിരുത്തുന്നുവെന്ന നിഥിൻ്റെ പരോക്ഷമായ ഓർമ്മപ്പെടുത്തലാണ് പുതിയ സ്റ്റോറിയെന്നാണ് ചലച്ചിത്ര ലോകത്തെ വർത്തമാനങ്ങൾ.

#ToxicMovie #GeethuMohandas #NithinRenjiPanicker #Kasaba #Yash #MalayalamCinemaNews #MovieControversy

Post navigation

Previous: കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു
Next: ലഹരിവിൽപനയ്ക്ക് പുതിയ ഡിജിറ്റൽ വഴികൾ; ഗേ ഡേറ്റിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തൽ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu