ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ന്റെ ജൂക് ബോക്സ് പുറത്തിറങ്ങി. അഞ്ച് ഗാനങ്ങളാണ് ജൂക് ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സീ മ്യൂസിക് സ്വന്തമാക്കി. ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’ത്തിന് ശേഷം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രവും ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രൊജക്റ്റുമാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
#DulquerSalmaan #IAmGame #NahasHydheader #WayfarerFilms #JakesBejoy #MalayalamCinema #PanIndianMovie #KeralaNews
