സെയ്ഫ് അലി ഖാനെയും അക്ഷയ് കുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹയ്വാൻ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ പുതിയ ഗാനമായ ‘രങ്കിയാര’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രീതം സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് യതീന്ദ്ര മിശ്രയാണ്.
മോഹൻലാൽ നായകനായ പ്രിയദർശന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഔദ്യോഗിക റീമേക്കാണ് ‘ഹയ്വാൻ’. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളത്തിലെ മാതൃകാ ചിത്രത്തിന് സമാനമായി മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.
ആഗോളതലത്തിൽ 120 കോടി നേടി പ്രിയദർശന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന സിനിമയായതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ഹയ്വാനി’നായി കാത്തിരിക്കുന്നത്.
-
Priyadarshan
-
Akshay Kumar
-
Saif Ali Khan
-
Mohanlal
-
Haiwaan Movie
-
Oppam Remake
-
Bollywood News
