തിരുവനന്തപുരം: ഓണക്കാലയളവിൽ റെക്കോർഡ് ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം സമാന ദിവസത്തിൽ ലഭിച്ച 10.2 കോടി രൂപയുടെ കളക്ഷൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴിച്ചുനിർത്തിയാൽ, സാധാരണ കാലയളവിൽ കെഎസ്ആർടിസി നേടുന്ന ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. പ്രിയദർശിനി പദ്ധതിയുടെ സീറോ ടിക്കറ്റ് ഉൾപ്പെടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവും തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അന്തർസംസ്ഥാന സർവീസുകളും ഏർപ്പെടുത്തിയതുമാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. ഒപ്പം പ്രിയദർശിനി പദ്ധതിക്ക് ലഭിച്ച ജനകീയ സ്വീകാര്യതയും റെക്കോർഡ് വരുമാനത്തിലേക്ക് നയിച്ചു.
-
KSRTC
-
KSRTC Record Collection
-
Onam Special Service
-
Priyadarshini Project
-
Kerala News
