പുതിയ സിനിമകളുടെ റിലീസ് തിരക്കുകൾക്കും പ്രമോഷൻ പ്രവൃത്തികൾക്കുമിടയിലും ഭാര്യ അമാൽ സുഫിയയ്ക്ക് പ്രണയാർദ്രമായ സർപ്രൈസ് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. അമാലിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“സിനിമയുടെ റിലീസിനും പ്രമോഷനുമൊക്കെ ഇടയിൽ എന്റെ ഭർത്താവ് എന്റെ ജന്മദിനം ഓർക്കുമോ ആവോ?” എന്ന് ആകും നീ ആലോചിച്ചുകൊണ്ടിരിക്കുന്നത് അല്ലേ? ഞാൻ അതങ്ങു മറന്നു കളയും എന്ന് നീ കരുതിയോ? എന്റെ രാജ്ഞിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു! ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ ചിരിപ്പിക്കാനും ആ ചിരികളെല്ലാം ഒപ്പിയെടുക്കാനും കഴിയുന്നുണ്ടല്ലോ… – ദുൽഖർ കുറിച്ചു.
ഓരോ വർഷവും വേറിട്ട കുറിപ്പുകളിലൂടെ അമാലിന് പിറന്നാൾ ആശംസകൾ നേരാറുള്ള ദുൽഖറിന്റെ പുതിയ പോസ്റ്റും ആരാധകരും ചലച്ചിത്ര ലോകവും ഏറ്റെടുത്തിരിക്കുകയാണ്. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ബിഗ് ബജറ്റ് പ്രോജക്റ്റുകളുമായി മുന്നേറുന്ന തിരക്കുകൾക്കിടയിലും ദുൽഖർ നൽകിയ ഈ ആശംസ പോസ്റ്റിന് താഴെ നിരവധി പ്രമുഖരാണ് അമാലിന് ജന്മദിനാശംസകൾ അറിയിക്കുന്നത്.
Dulquer Salmaan Amaal Sufiya Dulquer Salmaan Wife Birthday Dulquer Salmaan Instagram Post Malayalam Cinema News Celebrity News Malayalam Dulquer Salmaan Movies
