Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘ഇരുനിറം’ സിനിമയുടെ ആദ്യഗാനം പുറത്തിറങ്ങി

rajil April 22, 2026 1 minute read
WhatsApp Image 2026-04-22 at 11.01.11 AM

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി
സാമൂഹിക സാഹചര്യങ്ങൾ മറികടന്ന് ലോകത്തിലെ ഏറ്റവും നല്ല “നിറം” തേടിയുള്ള ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ‘ഇരുനിറം’ സിനിമയുടെ ആദ്യഗാനം പുറത്തിറങ്ങി. റിലീസ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടുകയും ചെയ്തു.
ജാതിയുടെയും വംശീയതയുടെയും വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ കുട്ടികളുടെ വിഭാഗത്തിൽ അവസാന റൗണ്ടിൽ എത്തിയതും ശ്രദ്ധേയമാണ്. ഇതിനകം തന്നെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
അർജുൻ എഴുതിയ വരികൾക്ക് യുവ സംഗീത സംവിധായകൻ സാൻഡി ഈണം നൽകിയിരിക്കുന്ന ഗാനമാണ് ‘അമ്പിളി’ എന്ന് തുടങ്ങുന്നത്. ശരത് എസ് ആലപിച്ച ഈ ഗാനം ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൂടെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം മനോഹരമായി അവതരിപ്പിക്കുന്നു.
ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മയ സോളാണ്. ‘വേട്ടയാൻ’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയതും, വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് സ്വന്തമാക്കിയതുമായ തന്മയയ്ക്ക് പുറമെ ദിനീഷ് ആലപ്പി, നിഷ സാരംഗ്, ജിയോ ബേബി, പ്രദീപ് ബാലൻ, കബനി, സാറ, അകം അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘കാടകലം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസാണ് ‘ഇരുനിറം’ സംവിധാനം ചെയ്യുന്നത്. മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമ്മിക്കുന്ന ചിത്രത്തിന് വിഷ്ണു കെ മോഹനൻ കഥയും തിരക്കഥയും ഒരുക്കുന്നു. സംഗീതം സാൻഡിയും അർജുനും ചേർന്നാണ് നിർവഹിച്ചത്. ഷംസുദ്ദീൻ കുട്ടോത്ത് വരികൾ എഴുതി, ബിജു ജോസഫ് കലാസംവിധാനം നിർവഹിച്ചു. പ്രഹ്ലാദ് പുത്തഞ്ചേരി എഡിറ്റിംഗും ഡി.ഐയും കൈകാര്യം ചെയ്യുന്നു.
പ്രൊഡക്ഷൻ ഡിസൈനറായി സിജോ മാളോലയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിന്ധു സിജി മാളോലയും പ്രവർത്തിക്കുന്നു. ജിക്കു കട്ടപ്പന പ്രൊഡക്ഷൻ കൺട്രോൾ നിർവഹിച്ചപ്പോൾ ലിജിൻ ഈപ്പൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും സിറാജ് പേരാമ്പ്ര അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. മില്ലേനിയം ഓഡിയോസാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

Post navigation

Previous: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിപഞ്ചാബ് കിംഗ്‌സ് 
Next: കേരളത്തിൽ കടുത്ത ചൂട്; സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി

Related Stories

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

web_admin May 27, 2026 0
ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu